Wednesday, August 4, 2021

 അലകളിൽ അലയുന്ന അലയാഴിയോ നാഥാ...
മൃതികളിൽ മറയുന്ന
മൃദു ശോഭയോ നീ ...
തണലായി തഴുകുന്ന
തനുലത പടരുന്ന
ശരത്കാല കുളിരിന്റെ
ഇളം തെന്നലോ നീ .....

തളരാത്ത സ്മൃതി പോലെ
തെളിനീരിൻ നിറം നൽകി
അരുമയാം ദ്യുതിയായി
പുണരുന്നു നീ നമ്മിൽ .
വിടരുന്ന ഋതുവിന്റെ
പടരുന്ന മോഹങ്ങൾ
മഴ പോലെഅനുസ്യൂതം
ചൊരിഞ്ഞിടു നീ നാഥാ ...

നമുക്കേകാൻ കനിവിന്റെ
നിറകുടം പകർന്നെത്തി
കരുതലിൻ കരുത്തേകി
അലിയുന്നു നീ നമ്മിൽ .
ചൊരിയുന്ന പുഷ്പങ്ങൾ
ഉണർവ്വോടെ മിഴിചിമ്മി
തളിർ പോലെ നീ നമ്മെ
അനുഗ്രഹിക്കൂ നാഥാ ...
അനുഗ്രഹിക്കു ....