Saturday, December 18, 2010

തെളിനീര്

ഇടവിളകം യു .പി .എസ്സില്‍ . ഭാരത് സ്കൌട്ട് & ഗൈടെസ് ന്റെ ഒരു യുണിറ്റ് തുടങ്ങി .ഒരു ഗൈഡ് ക്യാപ്റ്റന്‍ ആയ എനിക്ക് അഭിമാനിക്കാവുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട് .
വിഷമയമായ ഈ ലോകത്തില്‍ തെളിനീരിന്റെ ഒരു കുഞ്ഞു ഉറവ കണ്ടെത്താന്‍ കഴിഞ്ഞതില്‍ ,അതിനെ തെളിയിക്കാന്‍ കഴിഞ്ഞതില്‍ ....
പരസ്പരം സ്നേഹമില്ലാത്ത ഈ സമുഹത്തില്‍ സ്നേഹിക്കുന്ന ,സഹായിക്കുന്ന ,കുഞ്ഞു മനസുകളെ നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ....
അസൂയ നിറഞ്ഞ മനുഷ്യരുടെ ബാഹുല്യം ഉള്ള ഈ ലോകത്തില്‍ , കളങ്കത്തിന്റെ കറ പുരളാതെ കുറച്ചു കുഞ്ഞു മനസുകളെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ ...

Friday, November 26, 2010

GROWING BIG PICTURE

കുരുന്നുകളുടെ അറിവ് വളരുന്നതിനൊപ്പം ക്ലാസ്സിലെ ബിഗ്‌ പിച്ടുരും വികസിക്കുന്നു ....

Thursday, November 11, 2010

മൗനരാഗം


അരുതെന്ന് കരുതി ഞാന്‍ ഓര്‍മയില്‍
സൂക്ഷിച്ച ഒളിമിന്നല്‍ പോലെ എന്‍ മൗനരാഗം
മൗനത്തിന്‍  നൊമ്പരം ഹ്യദയ  തുടിപ്പിന്
കുളിര്‍ കോരിയിട്ടു കടന്നു പോയി .
പ്രജഞ യില്‍  സൂക്ഷിച്ച ദിവ്യ കണങ്ങളോ
ആരോ  മൊത്തിക്കുടിച്ചു പോയി
ഞാന്‍ എന്ന സത്യത്തെ ഇല്ലാതെയാക്കി
എന്‍ ആത്മാവും മിന്നി മറഞ്ഞു പോയി.

Monday, October 25, 2010

My son's poem

 A  PEBBLE  AT THE EDGE
See that pebble at the edge of the hill;
In midst of the stream's gushing thrill .
It was moving like a prey of kill ;
From the dreadful water of silent chill.

The stream did rush above its skill ;
But the pebble did tremble in its frill.
And at last the pebble lost its will ;
To end up on the valley for a silent still.......

Monday, October 18, 2010

അമ്മേ.........
അവളുടെ വിളി കേട്ട് മനസൊന്നു പിടഞ്ഞു .
എന്റെ എല്ലാം ഞാന്‍ അവള്‍ക്ക് നല്‍കി .
അവള്‍ക്കു വേണ്ടിയാണു സത്യത്തില്‍ ഞാന്‍ ജീവിച്ചത് തന്നെ .
എന്റെ സുഖങ്ങള്‍ എല്ലാം ത്യജിച്ചപ്പോളും എനിക്ക് സന്തോഷം മാത്രമായിരുന്നു .
തിരിച്ചറിവിന്റെ ഘട്ടത്തില്‍ മനസൊന്നു പാളിയോ ???????????
ജീവിതം തന്നെ ചോദ്യ ചിഹ്ന്നമായി മുന്നിലെത്തിയപ്പോള്‍ ...........
അവളുടെ തേങ്ങലും ................
എനിക്ക് പിറക്കാത്ത എന്റെ മകളുടെ വിളി ............
അമ്മേ........!!!!!!!!!!